ഒറ്റ നോട്ടത്തില്‍
തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കില്‍ മണ്ണൂര്‍ക്കര വില്ലേജുള്‍പ്പെടുന്ന കുറ്റിച്ചല്‍ ഗ്രാമപ്പഞ്ചായത്ത് വെള്ളനാട് ബ്ലോക്കുപഞ്ചായത്തിലാണ് ഉള്‍പ്പെടുന്നത്. കുന്നും, മലയും, പാറയും നിറഞ്ഞ ഭൂമിശാസ്ത്ര സവിശേഷതകളുള്ള പഞ്ചായത്താണ് കുറ്റിച്ചല്‍. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 75 മീറ്റര്‍ ഉയരത്തിലാണ് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കിഴക്കു പശ്ചിമഘട്ടവും, പടിഞ്ഞാറ് പൂവ്വച്ചല്‍, കാട്ടാക്കട എന്നീ പഞ്ചായത്തുകളും, വടക്കു ആര്യനാട് പഞ്ചായത്തും, തെക്കു കള്ളിക്കാട് പഞ്ചായത്തുമാണ് കുറ്റിച്ചല്‍ പഞ്ചായത്തിന്‍റെ അതിര്‍ത്തികളില്‍ വരുന്ന പ്രദേശങ്ങള്‍. 1968-ലാണ് കുറ്റിച്ചല്‍ പഞ്ചായത്ത് രൂപം കൊള്ളുന്നത്. ആദ്യകാലത്ത് നാലു വാര്‍ഡുകള്‍ മാത്രമായിരുന്നു പഞ്ചായത്തിനുണ്ടായിരുന്നത്. തിരുവനന്തപുരത്തു നിന്ന് കഷ്ടിച്ച് 24 കിലോമീറ്റര്‍ മാത്രം ദൂരത്ത് സ്ഥിതി ചെയ്യുന്ന കുറ്റിച്ചല്‍ തികച്ചും ഗ്രാമീണസ്വഭാവങ്ങളുള്ള ഒരു പ്രദേശമാണെന്ന് പറയാം.99.74 ച.കി.മീ വിസ്തീര്‍മുള്ള കുറ്റിച്ചല്‍ പഞ്ചായത്തില്‍ നിലവില്‍ 15 വാര്ർഡുകളാണുള്ളത്.