ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ആദ്യകാലത്ത് ആദിവാസികളായ കാണിക്കാരാണ് ഈ പ്രദേശത്ത് താമസിച്ചിരുന്നത്. മണ്ണൂര്‍ക്കര, കൊക്കൂടി, പരുത്തിപ്പള്ളി, കോട്ടൂര്‍ എന്നീ നാലു വാര്‍ഡുകള്‍ ചേര്‍ന്നാണ് 1-7-68 ല്‍ കുറ്റിച്ചല്‍ പഞ്ചായത്ത് രൂപം കൊണ്ടത്. ആദ്യ പ്രസിഡണ്ട് ആര്‍.ഗോപിനാഥന്‍ നായരായിരുന്നു. 1968-നു മുന്‍പ് പൂവച്ചല്‍ പഞ്ചായത്തിന്റെ കീഴിലായിരുന്നു കുറ്റിച്ചല്‍. കുറ്റിക്കാടുകള്‍ നിറഞ്ഞ പ്രദേശം എന്ന അര്‍ത്ഥത്തില്‍ കുറ്റിച്ചല്‍ ഉണ്ടായതാണെന്നും വെട്ടിയെടുത്തതോ ഏതെങ്കിലും കാരണത്താല്‍ മുറിഞ്ഞുവീണതോ ആയ മരത്തിന്‍റെ കുറ്റികള്‍ ധാരാളമുള്ള സ്ഥലമായതിനാലാണ് കുറ്റിച്ചല്‍ എന്ന പേരു ലഭിച്ചതെന്നും പറയപ്പെടുന്നു.
കൂടുതൽ വായിക്കുക