കാഴ്ചപ്പാടും ദൌത്യവും
സമ്പൂര്‍ണ ഗുണമേന്‍മ പരിപാലനസംവിധാനം നടപ്പിലാക്കികൊണ്ടും, ഉപയോഗപ്രദമായ ഗുണമേന്‍മ ലക്ഷ്യങ്ങള്‍ കാലികമായി പരിശോധിച്ചുകൊണ്ടും പഞ്ചായത്ത് രാജ് ആക്ടിന്‍റെയും പൌരാവകാശരേഖയുടെയും അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങളും, വികസന പദ്ധതികളും സുതാര്യവും, സമയബന്ധിതമായി നല്‍കി അവരുടെ പരിപൂര്‍ണ സംതൃപ്തിയും, പഞ്ചായത്തിന്‍റെ സര്‍വ്വതോത്മുഖമായ പുരോഗതിയും ഉറപ്പുവരുത്തി ഒരു ജനസൌഹൃദ കാര്യാലയമായി മാറ്റുകയാണ് പഞ്ചായത്തിന്‍റെ കാഴ്ചപ്പാട്.
സുതാര്യമായ ഭരണത്തിലൂടെയും,മികച്ച ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയും പഞ്ചായത്ത് സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക,അടിസ്ഥാന സൌകര്യങ്ങളായ കുടിവെള്ളം, ഗതാഗത സൌകര്യങ്ങള്‍, വൈദ്യുതി, പൊതുവിദ്യാഭ്യാസം, ആരോഗ്യസംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവയുടെ നിലവാരം ഉയര്‍ത്തുക, കൃഷി, ചെറുകിടവ്യവസായങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുക വഴി പ്രാദേശിക സാമ്പത്തികവളര്‍ച്ച ഉറപ്പാക്കുക,ജനപങ്കാളിത്തത്തോടെയുള്ള വികസന പദ്ധതികള്‍ തയ്യാറാക്കുക എന്നീ മാര്‍ഗ്ഗങ്ങള്‍ മുഖേന പഞ്ചായത്തിന്‍റെ കാഴ്ചപ്പാട് സഫലീകരിക്കാന്‍ സാധിക്കും.