തിരുവനന്തപുരം ജില്ല
2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ ഒക്ടോബര്‍ 31വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്

പഞ്ചായത്ത് ഭരണസമിതി

ഗ്രാമപ്രദേശങ്ങളുടെ വികസനത്തിനും പ്രാദേശിക ഭരണത്തിനുമായി ജനങ്ങൾ തിരഞ്ഞെടുക്കുന്ന പ്രാദേശിക സർക്കാറാണ് പഞ്ചായത്ത് ഭരണസമിതി. പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, നാല് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, പഞ്ചായത്തംഗങ്ങൾ എന്നിവർ ഉള്‍പ്പെട്ടതാണ് പഞ്ചായത്ത് ഭരണസമിതി. ഇതിനെല്ലാം ഉപരിയായി ഗ്രാമഭരണത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിലേയ്ക്കായി ഗ്രാമസഭകളും ഉണ്ടായിരിക്കും. പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് എന്നിവരാണ് പഞ്ചായത്ത് ഭരണസമിതിക്ക് നേതൃതം നൽകുന്നത്. ധനകാര്യം, വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം എന്നിങ്ങനെ നാലു സ്ഥിരം സമിതികളും ഇതിൽ ഉൾപ്പെടുന്നു. .പഞ്ചായത്ത് സെക്രട്ടറി ആണ് കാര്യനിർവഹണത്തിന് നേതൃതം നൽകുന്നത്. സെക്രട്ടറിയെ നിയമിക്കുന്നത് സംസ്ഥാന സർക്കാർ ആണ്. പഞ്ചായത്ത് നയങ്ങളും പദ്ധതികളും തീരുമാനങ്ങളും നടപ്പിലാക്കുക എന്നതാണ് സെക്രട്ടറിയുടെ പ്രധാന ചുമതല.

രാധാ ജയന്‍
രാധാ ജയന്‍

പ്രസിഡൻ്റ്

അഡ്വ.എഫ് സതീഷ് കുമാര്‍
അഡ്വ.എഫ് സതീഷ് കുമാര്‍

വൈസ് പ്രസിഡന്റ് (ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചേയര്‍പേഴ്സണ്‍, ഉത്തരംകോട് വാര്‍ഡ്)

വാഹിദ വി എച്ച്
വാഹിദ വി എച്ച്

വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍(പേഴുംമൂട് വാര്‍ഡ്)

ഗ്രീഷ്മ റ്റി.എസ്
ഗ്രീഷ്മ റ്റി.എസ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി(തച്ചന്‍കോട് വാര്‍ഡ്)

കോട്ടൂര്‍ സന്തോഷ്
കോട്ടൂര്‍ സന്തോഷ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി (കള്ളിയല്‍ വാര്‍ഡ്)

ശ്രുതി ബി
ശ്രുതി ബി

സെക്രട്ടറി, കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത്

സിന്ധു ബി
സിന്ധു ബി

പഞ്ചായത്തംഗം (പച്ചക്കാട് വാര്‍ഡ്)

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിലും വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലും ഉൾപ്പെടുന്ന മലയോര ഗ്രാമപഞ്ചായത്താണ് കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത്.
അടിസ്ഥാന വിവരങ്ങൾ  
ജില്ല: തിരുവനന്തപുരം  താലൂക്ക്: കാട്ടാക്കട  ബ്ലോക്ക് പഞ്ചായത്ത്: വെള്ളനാട്  രൂപീകരണ വർഷം: 1968 ജൂലൈ 1  വില്ലേജ്: മണ്ണൂർക്കര  പിൻ കോഡ്: 695574
അതിരുകൾ  
കിഴക്ക്: പശ്ചിമഘട്ട മലനിരകൾ  പടിഞ്ഞാറ്: പൂവച്ചൽ, കാട്ടാക്കട പഞ്ചായത്തുകൾ  വടക്ക്: ആര്യനാട് പഞ്ചായത്ത്  തെക്ക്: കള്ളിക്കാട് പഞ്ചായത്ത്  
 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

പശ്ചിമഘട്ട മലനിരകളുടെ അടിവാരത്തിൽ സ്ഥിതിചെയ്യുന്ന കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിന് സമ്പന്നമായ വനാന്തര പാരമ്പര്യവും പ്രദേശിക ചരിത്രവുമുണ്ട്. 1968 ജൂലൈ 1-നാണ് കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി രൂപീകൃതമായത്. ആര്യനാട്, പൂവച്ചൽ തുടങ്ങിയ സമീപ പഞ്ചായത്തുകളുടെ ചില ഭാഗങ്ങൾ പുനഃസംഘടിപ്പിച്ചാണ് കുറ്റിച്ചൽ പഞ്ചായത്ത് നിലവിൽ വന്നത്. പണ്ടുകാലത്ത് കാടുകളും കുറ്റിക്കാടുകളും നിറഞ്ഞ പ്രദേശമായിരുന്നതിനാലാണ് 'കുറ്റിച്ചൽ' എന്ന പേര് വരാൻ കാരണം എന്ന് കരുതപ്പെടുന്നു.

കൂടുതൽ വായിക്കുക